ക​ർ​ഷ​ക മ​ഹാ​സം​ഗ​മം: യൂ​ണി​റ്റ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​മാ​യി എ​കെ​സി​സി
Monday, December 9, 2019 10:31 PM IST
പാ​ലാ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാലാ രൂ​പ​ത 14 നു ​ന​ട​ത്തു​ന്ന കർ​ഷ​ക മ​ഹാ​സം​ഗ​മ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി​യി​ലെ ഇ​ട​വ​ക യൂ​ണി​റ്റു​ക​ളി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ യൂ​ണി​റ്റ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ്ര​ച​ാര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.
റ​ബ​ർ വി​ല​യി​ടി​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ഷ​ക സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. അ​രു​വി​ത്തു​റ​യി​ൽ റ​ബ​ർ ക​ർ​ഷ​ക​ജ്വാ​ലാ പ്ര​യാ​ണ​വും മു​ട്ടു​ചി​റ​യി​ൽ ക​ർ​ഷ​ക​സം​ഗ​മ​വും രാ​മ​പു​ര​ത്ത് ഐ​ക്യ​ദാ​ർ​ഢ്യ​സ​മ്മേ​ള​ന​വും ക​ടു​ത്തു​രു​ത്തി​യി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വും പാ​ലാ​യി​ൽ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ദേ​ദ​ഗ​തി​യ്ക്കും ആ​ർ​സി​ഇ​പി ക​രാ​റി​നെ​തി​രേ​യും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും പാ​ലാ രൂ​പ​ത​യൊ​ട്ടാ​കെ അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​ര​വും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​ി.
14 നു ​ന​ട​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​നം ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന താ​ക്കീ​താ​യി​രി​ക്കു​മെ​ന്നു രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗം പ്ര​സ്താ​വി​ച്ചു. ഡ​യ​റ​ക്ട​ർ റവ.​ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ജു അ​ല​ക്സ്, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​സ് വ​ട്ടു​കു​ളം, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ൽ, ബേ​ബി ആ​ലു​ങ്ക​ൽ, ആൻ​സ​മ്മ സാ​ബു, ജോ​യി ക​ണി​പ​റ​ന്പി​ൽ, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.