ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ന് ഒ​രു കോ​ടി​യു​ടെ പു​തി​യ മ​ന്ദി​രം
Monday, December 9, 2019 10:27 PM IST
ചെ​റു​തോ​ണി: ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഒ​രു​കോ​ടി രൂ​പ​യു​ടെ മ​ന്ദി​രം​കൂ​ടി നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കി​ല മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണ്. നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത ആ​ഴ്ച എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ളി​ൽ യോ​ഗം​ചേ​രും. എ​സ്റ്റി​മേ​റ്റ് ജ​നു​വ​രി പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. മാ​ർ​ച്ച് 31-ന​കം പ്ര​വൃ​ത്തി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ര​ണ്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ൾ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും അ​പ​ര്യാ​പ്ത​വു​മാ​യി​രു​ന്നു.