ബ​സി​നു പി​ന്നാ​ലെ​ ഓ​ട്ടോ​യി​ലെത്തിയ മ​ദ്യ​പ​ൻ യു​വാ​വി​നെ മ​ർ​ദി​ച്ചു
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ: മൊ​ബൈ​ൽ ഫോ​ണ്‍ ബ​സി​ൽ മ​റ​ന്നു വ​ച്ചെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഓ​ട്ടോ പി​ടി​ച്ച് സ്വ​കാ​ര്യ ബ​സി​നു പി​ന്നാ​ലെ പാ​ഞ്ഞെ​ത്തി​യ മ​ദ്യ​പ​ൻ ബ​സി​ൽ ക​യ​റി യാ​ത്ര​ക്കാ​ര​നെ പൊ​തി​രെ ത​ല്ലി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ അ​ഞ്ചി​രി​ക്ക​വ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഓ​ട്ടോ​യി​ൽ എ​ത്തി​യാ​ണ് മ​ദ്യ​പ​ൻ ബ​സി​ൽ ക​യ​റി അ​ടി​യു​ണ്ടാ​ക്കി​യ​ത്. പി​ന്നീ​ട് യാ​ത്ര​ക്കാ​ര​ന്‍റെ മു​ണ്ട് പ​റി​ച്ചെ​ടു​ത്ത് ഇ​യാ​ൾ സ്ഥ​ല​ത്തുനി​ന്നും ഓ​ടി ര​ക്ഷ​പ്പെട്ടു. ഓ​ടി ര​ക്ഷ​പ്പെടു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​യു​ടെ ക​ണ്ണാ​ടി​ച്ചി​ല്ലും ഇ​യാ​ളു​ടെ കൈ ​ത​ട്ടി പൊ​ട്ടി.
ഓ​ടി ര​ക്ഷ​പ്പെട്ട ഇ​യാ​ളു​ടെ പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​റും നാ​ട്ടു​കാ​രും വാ​ഹ​ന​ത്തി​ൽ പോ​യി തെര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് തൊ​ടു​പു​ഴ​യി​ൽ നി​ന്നു​ള്ള ഓ​ട്ടോ​ക്കൂ​ലി​യും വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലും ന​ഷ്ട​മാ​യി. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ലെ​ത്തി ഇ​യാ​ൾ ത​ല്ലി​യ​തെ​ന്തി​നാ​ണെ​ന്ന് അ​ടി കി​ട്ടി​യ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നും മ​ന​സി​ലാ​യി​ല്ല. ഇ​യാ​ളെ മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പ​റ​യു​ന്ന​ത്.