ടൗ​ണും സ്കൂ​ൾ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​വും ദു​ർ​ഗ​ന്ധ​പൂ​രി​തം
Sunday, December 8, 2019 10:50 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ഗ​വ.​എ​ൽ​പി​സ്കൂ​ളി​ന്‍റെ​യും ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ​യും ഇ​ട​യി​ൽ മാ​ലി​ന്യം കെ​ട്ടിക്കി​ട​ക്കു​ന്ന​തി​നാ​ൽ ടൗ​ണ്‍ പ​രി​സ​ര​മാ​കെ ദു​ർ​ഗ​ന്ധം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രും പ​രി​സ​ര​ത്തു​ള്ള താ​മ​സ​ക്കാ​രും മൂ​ക്കു​പൊ​ത്തി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. സ്കൂ​ളും ബ​സ് സ്റ്റാ​ൻ​ഡും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ൽ വേ​ഗം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പു​ക​യി​ല ഉ​ത്പ​ന്നം
പി​ടി​കൂ​ടി

തൊ​ടു​പു​ഴ: പ​ട്ട​യം​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​ച​ര​ക്കു ക​ട​യി​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ അ​ഞ്ചു പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ട​യു​ട​മ​യാ​യ മ​ര​വെ​ട്ടി​ക്ക​ൽ അ​സീ​സി​നെ അ​റ​സ്റ്റ് ചെ​യ്ത് പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.