നാ​ടു​നി​റ​ഞ്ഞ് എ​ടി​എം കൗ​ണ്ട​ർ; സേ​വ​നം പ​രി​മി​തം മാ​ത്രം
Saturday, December 7, 2019 11:04 PM IST
തൊ​ടു​പു​ഴ: നാ​ടൊ​ട്ടു​ക്കും വി​വി​ധ ബാ​ങ്കു​ക​ൾ എ​ടി​എം കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ത്തും ഇ​വ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഇ​ട​പാ​ടു​കാ​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വി​വി​ധ ബാ​ങ്കു​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കാ​തെ പ​ല​പ്പോ​ഴും പ​ണി​മു​ട​ക്കു​ന്ന​ത്.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ​യും പൊ​തു​മേ​ഖ​ല​യി​ലെ​യും ഉ​ൾ​പ്പെടെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ നൂ​റു​ക​ണ​ക്കി​ന് എ​ടി​എം കൗ​ണ്ട​റു​ക​ളാ​ണ് ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന​ക​ത്ത് ഒ​ന്നി​ലേ​റെ ബാ​ങ്കു​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റു​ക​ൾ ഒ​രു​മി​ച്ചാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു​ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു മു​റി​യി​ൽ​ത​ന്നെ ഒ​ന്നി​ലേ​റെ ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബാ​ങ്ക് ഇ​ട​പാ​ടു​കാ​ർ​ക്ക് ബാ​ങ്കി​ൽ നേ​രി​ട്ടു​ചെ​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​തെ ല​ളി​ത​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ പ​ണം പി​ൻ​വ​ലി​ക്കാ​നു​ള​ള സൗ​ക​ര്യം, ബാ​ങ്കി​ലു​ണ്ടാ​വു​ന്ന തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്ക​ൽ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ബാ​ങ്കു​ക​ൾ എ​ടി​എം സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​ത്. എ​ന്നാ​ൽ പ​ല​പ്പോ​ഴും എ​ടി​എ​മ്മി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഏ​റു​ക​യാ​ണ്.

പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തു​ന്പോ​ൾ പ​ല എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണം ഉ​ണ്ടാ​കി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം​ത​ന്നെ നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. എ​ടി​എം മെ​ഷീ​നി​ലെ ചി​ല ബ​ട്ട​ണി​ൽ ഞെ​ക്കു​ന്പോ​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ തെ​ളി​യു​ന്നു, ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള സ്ലി​പ്പു​ക​ൾ പ​തി​വാ​യി കി​ട്ടാ​തെ​വ​രു​ന്നു, പ​ണം പി​ൻ​വ​ലി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ന്നു എ​ന്നീ പ​രാ​തി​ക​ളും വ്യാ​പ​ക​മാ​ണ്.

എ​ന്നാ​ൽ എ​ടി​എം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ അ​താ​തു ബാ​ങ്കു​ക​ളു​ടെ ശാ​ഖാ മാ​നേ​ജ​ർ​മാ​രെ അ​റി​യി​ച്ചാ​ൽ അ​വ​ർ ഇ​തു മു​ഖ​വി​ല​ക്കെ​ടു​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു​സം​ബ​ന്ധ​മു​ള്ള പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ന്‍റെ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ച്ചാ​ലും ഫ​ല​മു​ണ്ടാ​വാ​റി​ല്ല. എ​ടി​എം ഉ​പ​യോ​ഗി​ക്കാ​തെ ബാ​ങ്കി​ൽ നേ​രി​ട്ടു​ചെ​ന്ന് സ്ലി​പ്പ് പൂ​രി​പ്പി​ച്ച് പ​ണം പി​ൻ​വ​ലി​ച്ചാ​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഇ​ന​ത്തി​ൽ ചി​ല ബാ​ങ്കു​കാ​ർ കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ​പേ​രും എ​ടി​എം കൗ​ണ്ട​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്.