ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം ന​ട​ത്തി
Saturday, December 7, 2019 11:01 PM IST
കു​ട​യ​ത്തൂ​ർ: ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി ര​ക്ഷാ സേ​ന​യു​ടേ​യും പോ​ലീ​സി​ന്‍റെയും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന ദു​ര​ന്ത​നി​വാ​ര​ണ മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം കു​ട​യ​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ളെ എ​ങ്ങ​നെ ര​ക്ഷ​പ്പെടു​ത്താം എ​ന്ന പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. മാ​ര​ക​മാ​യി പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്തര ചി​കി​ത്സ ന​ൽ​കു​ന്ന രീ​തി​യും പ​രി​ച​യ​പ്പെ​ടു​ത്തി.

സ്കൂളു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി സ​മി​തി​ക​ളി​ൽ​പെ​ട്ട​വ​ർ​ക്ക് മു​ന്പ് വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് ക​മ്മ്യൂ​ണി​റ്റി മൊ​ബി​ലേ​റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ൻ​സ് വ​ർ​ഗീ​സ്, കു​ട​യ​ത്തൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ൽ​ബ​ർ​ട്ട് തൊ​ടു​പു​ഴ, അ​ഗ്നി ര​ക്ഷാ​സേ​ന​യി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​രാ​ജ​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം.​നാ​സ​ർ, മു​ബാ​റ​ക് ,അ​നീ​ഷ് കു​മാ​ർ, മാ​ത്യു ജോ​സ​ഫ് കാ​ഞ്ഞാ​ർ എ​സ്ഐ ഇ​സ്മ​യി​ൽ, എ​എ​സ്ഐ ഉ​ബൈ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.