ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഉ​ത്തേ​ജ​ന​വു​മാ​യി വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത്
Saturday, December 7, 2019 10:58 PM IST
വെ​ള്ള​ത്തൂ​വ​ൽ: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മോ​ഡ​ൽ പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ഉ​ദ്ഘാ​ട​നം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബി​ജി, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, ഹൈ​റേ​ഞ്ച് ഡ​യ​റി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​ൻ, എം.​എം. ഹം​സ, ഐ. ​ശ​ശീ​ധ​ര​ൻ, ജി​ല്ലാ ക്ഷീ​ര വി​ക​സ​ന ഡ​യ​റ​ക്ട​ർ സാ​ജു ജോ​സ​ഫ്, ഡോ. ​അ​നു​ഷ സ​ലി, ഡോ. ​തോ​മ​സ് മ​ണ​വാ​ള​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മോ​ഡ​ൽ പ​ഞ്ചാ​യ​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി 31 ല​ക്ഷം രൂ​പ ന​ൽ​കും. പ​ഞ്ചാ​യ​ത്ത് വി​ഹി​തം​കൂ​ടി ചേ​രു​ന്പോ​ൾ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​വ​ഴി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 20 ക​റ​വ​പ്പശു​ക്ക​ളെ ന​ൽ​കും കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി ന​ൽ​കും. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ, ക്ഷീ​ര​സം​ര​ക്ഷ​ണ സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും ഈ ​പ​ദ്ധ​തി​വ​ഴി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.