സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; മ​ൽ​സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ
Saturday, December 7, 2019 10:55 PM IST
തൊ​ടു​പു​ഴ: ഇ​ന്നാ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 15 വ​രെ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി ഗ്രൗ​ണ്ടി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫ്ലെഡ്‌ലിറ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രി​ങ്കു​ന്നം സി​ക്സ​സ് വോ​ളി​ബോ​ൾ ക്ല​ബും ഇ​ടു​ക്കി ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് മ​ൽ​സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ. നാ​ല​ക​ത്ത് ബ​ഷീ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ കെ.​സി. ഏ​ല​മ്മ, സി​റി​ൾ സി. ​വെ​ള്ളൂ​ർ, സ്പോ​ണ്‍​സ​ർ ജീ​സ് വേ​ലം​കു​ന്നേ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി ജേ​ക്ക​ബ് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ മ​ൽ​സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. 15-നു ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ളി​ലെ മു​ഖ്യാ​തി​ഥി​ക​ളാ​യി ന​വാ​ഗ​ത ന​ടി വീ​ണ ന​ന്ദ​കു​മാ​ർ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും.

എ​ല്ലാ​ദി​വ​സ​വും മൂ​ന്നു മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും. മൂ​ന്നു മ​ൽ​സ​ര​ങ്ങ​ളും വീ​ക്ഷി​ക്കു​ന്ന​തി​ന് ഗാ​ല​റി​യി​ൽ 80 രൂ​പ​യും ക​സേ​ര​യ്ക്ക് 120 രൂ​പ​യും സെ​മി​ഫൈ​ന​ൽ മ​ൽ​സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​ന് ഇ​തു യ​ഥാ​ക്ര​മം 100, 150 എ​ന്ന നി​ര​ക്കി​ലു​മാ​യി​രി​ക്കും. 3000 പേ​ർ​ക്ക് മ​ൽ​സ​രം വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​വി​ധ ടീ​മു​ക​ളി​ൽ നി​ന്നാ​യി 200 താ​ര​ങ്ങ​ളും 25 ഒ​ഫീ​ഷ്യ​ൽ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ൽ​സ​ര​ത്തി​നാ​യി എ​ത്തും.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. മ​ത്താ​യി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, ജോ​യി ഇ​ല്ലി​ക്ക​പ​റ​ന്പി​ൽ, ടി.​എം. ല​തീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.