റോ​ഡി​ലെ കാ​ലിവ​ള​ർ​ത്ത​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു
Saturday, December 7, 2019 10:55 PM IST
ചെ​റു​തോ​ണി: ക​ന്നു​കാ​ലി​ക​ളെ റോ​ഡി​ൽ മേ​യാ​ൻ വി​ടു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ക​ന്നു​കാ​ലി​ക​ളെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പു​ല്ല് തി​ന്നു​ന്ന​തി​നാ​യി ക​യ​റി​ൽ നീ​ള​ത്തി​ൽ കെ​ട്ടി​യി​ടു​ന്ന​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു കെ​ട്ടി​യി​രി​ക്കു​ന്ന കാ​ലി​ക​ൾ റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്ത് എ​ത്തു​ന്പോ​ൾ ക​യ​ർ റോ​ഡി​ന് കു​റു​കെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ഴും ആ​ളു​ക​ളെ കാ​ണു​ന്പോ​ഴും മൃ​ഗ​ങ്ങ​ൾ പെ​ട്ടെ​ന്ന് ഓ​ടി​മാ​റു​ന്പോ​ൾ ക​യ​ർ റോ​ഡി​ന് കു​റു​കെ ഉ​യ​ർ​ന്നു​നി​ൽ​ക്കും. ഇ​തു ശ്ര​ദ്ധി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​ണ്. ചി​ല മൃ​ഗ​ങ്ങ​ൾ അ​പ​രി​ചി​ത​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. റോ​ഡി​ലെ കാ​ലി​വ​ള​ർ​ത്ത​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​രാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.