ആ​ർ​ദ്രം ജ​ന​കീ​യം കാ​ന്പ​യി​ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Friday, December 6, 2019 10:37 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം ജ​ന​കീ​യം കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ജ​ന​കീ​യ കാ​ന്പ​യി​ൻ.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ശ്വി​ൻ ബി​ജു, റോ​ബി​ൻ ജ​യിം​സ്, ഇ​വാ​ൻ പി. ​റെ​മി, ചി​ത്ര​ലേ​ഖ, ജു​വ​ൽ സു​നീ​ഷ് എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ കാ​ഷ് അ​വാ​ർ​ഡും മൊ​മെ​ന്‍റോ​യും ന​ൽ​കി അ​നു​മോ​ദി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, ആ​ർ​ദ്രം അ​സി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഖ​യാ​സ്, ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, ഡോ. ​ബി​ജു ഫി​ലി​പ്പ്, ഡോ. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ൻ​ഡ് ടി​ബി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.