ഇ​ടു​ക്കി​യു​ടെ വി​ക​സ​ന​ത്തി​ന് പു​തി​യ പാ​ത തെ​ളി​യു​ന്നു
Friday, December 6, 2019 10:37 PM IST
അ​ടി​മാ​ലി: ഏ​ല​മ​ല​യി​ൽ പൊ​ന്ന​ണി​യു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ​നി​ന്നും രാ​ജാ​ക്കാ​ട് വ​ഴി തെ​ക്കി​ന്‍റെ കാ​ശ്മീ​രി​ലേ​ക്ക് നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ക്കു​ന്പോ​ൾ ഇ​ടു​ക്കി​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളി​ൽ ഒ​രു പാ​ത​കൂ​ടി തെ​ളി​യു​ക​യാ​ണ്. റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​വി​ക​സി​ത മേ​ഖ​ല​ക​ളി​ലെ ഗ്രാ​മ​ങ്ങ​ളും ടൂ​റി​സം മാ​പ്പി​ൽ ഇ​ടം​നേ​ടും.
കു​മ​ളി - മൂ​ന്നാ​ർ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ റോ​ഡ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ തു​ട​ങ്ങി ചി​ത്തി​ര​പു​രം - ര​ണ്ടാം​മൈ​ലി​ൽ ദേ​ശീ​യ പാ​ത​യോ​ട് ഈ ​റോ​ഡ് കൂ​ടി​ച്ചേ​രും. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റി​ലേ​റെ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. 45.88 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന് 154. 22 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചു പു​തി​യ പാ​ല​ങ്ങ​ളും ഈ ​റോ​ഡി​ൽ നി​ർ​മി​ക്കു​ന്നു​ണ്ട്.
ഈ ​റോ​ഡി​ന് പു​റ​മേ ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ് റോ​ഡി​ന് 120 കോ​ടി​യും മൈ​ലാ​ടും​പാ​റ - കു​ത്തു​ങ്ക​ൽ റോ​ഡി​ന് 17 കോ​ടി​യും അ​നു​വ​ദി​ച്ച് ക​രാ​ർ ആ​യി​ട്ടു​ണ്ട്. മൈ​ലാ​ടും​പാ​റ റോ​ഡി​ൽ പ​ണി തു​ട​ങ്ങി. ചെ​മ്മ​ണ്ണാ​റി​ന്‍റെ ടെ​ൻ​ഡ​ർ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ഈ ​മൂ​ന്നു റോ​ഡു​ക​ളും ചേ​ർ​ത്ത് ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ​മാ​ത്രം 301 കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.