കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ തു​ട​ങ്ങും
Friday, December 6, 2019 10:37 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ഫാ. ​ജോ​സ​ഫ് മ​രു​തോ​ലി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ​മു​ത​ൽ 12 വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.
ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. തി​രു​വ​ന​ന്ത​പു​രം മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ക​ണ്‍​വ​ഷ​നി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
25000-ഓ​ളം പേ​ർ​ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ പ​ന്ത​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കു​ൾ ഗ്രൗ​ണ്ട്, ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കു​ൾ ഗ്രൗ​ണ്ട്, സി​എ​സ്ഐ ഗാ​ർ​ഡ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്‍​വ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് പോ​കു​ന്ന​വ​ർ​ക്കാ​യി ബ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. 4.30 -ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യും തു​ട​ർ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ക​ട്ട​പ്പ​ന ഫൊ​റോ​ന​യി​ലെ വൈ​ദിക​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.
ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല​യും 4.30-ന് ​ഫാ. ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും. കു​മ​ളി ഫൊറോ​ന​യി​ലെ വൈ​ദിക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
പ​ത്തി​ന് 4.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. അ​ണ​ക്ക​ര ഫൊറോ​ന​യി​ലെ വൈ​ദിക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.
11-ന് 4.30-​ന് പാ​ല രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. മു​ണ്ടി​യെ​രു​മ ഫൊ​റോ​ന​യി​ലെ വൈ​ദിക​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പ​ന​ദി​ന​മാ​യ 12-ന് 4.30-​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​പ്പു​ത​റ ഫൊ​റോ​ന​യി​ലെ വൈ​ദിക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​യ ജോ​ജോ നെ​ടും​പു​റ​ത്ത്, പോ​ൾ നെ​ടു​ന്താ​ന​ത്ത്, ക​മ്മി​റ്റി​ക്കാ​രാ​യ ജ​യ്സ​ണ്‍ മാ​ളി​യേ​ക്ക​ൽ, തോ​മ​സ് ജോ​സ്, ബെ​ന്നി ക​ള​പ്പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.