യു​വാ​വി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, December 6, 2019 10:37 PM IST
തൊ​ടു​പു​ഴ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. നെ​ടി​യ​ശാ​ല ദീ​പ്തി​ഭ​വ​നി​ൽ അ​നൂ​പ് (29), പു​തി​യേ​ട​ത്ത് കു​ന്നേ​ൽ ന​ന്ദു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
നെ​ടി​യ​ശാ​ല സ്വ​ദേ​ശി സു​നി​ൽ കെ. ​തോ​മ​സാ​ണ് (49) ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം .
ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഓ​ട്ടോ ത​ല്ലിത്ത​ക​ർ​ത്ത​ത് അ​നൂ​പും ന​ന്ദ​വും ചേ​ർ​ന്നാ​ണെ​ന്ന് സു​നി​ൽ പ​റ​ഞ്ഞൂ​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു അ​ക്ര​മം.
മ​ർ​ദ​ന​മേ​റ്റ സു​നി​ൽ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റി​ൽ ഒ​രാ​ഴ്ച​യോ​ളം കി​ട​ന്നു. പ്ര​തി​ക​ൾ ജാ​മ്യം തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.