അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Thursday, December 5, 2019 10:29 PM IST
ക​ട്ട​പ്പ​ന: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ ഈ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന, ജി​ല്ലാ​ത​ല അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും ക​ട്ട​പ്പ​ന കൃ​ഷ​ഭ​വ​ൻ ആ​ദ​രി​ച്ചു. ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ​യും മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ, മി​ക​ച്ച റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കി​ൾ ജം​ഗ്്ഷ​ൻ റെ​സി. അ​സോ​സി​യേ​ഷ​ൻ, മി​ക​ച്ച പ്രൈ​വ​റ്റ് ഫാ​മി​നു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ ബി​ജു​മോ​ൻ കു​ര്യ​ൻ, മി​ക​ച്ച കൃ​ഷി അ​സി​സ്റ്റ​ന്‍റ് പു​ര​സ്കാ​രം നേ​ടി​യ അ​നീ​ഷ് പി. ​കൃ​ഷ്ണ​ൻ, ജി​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി സി​ബി സെ​ബാ​സ്റ്റ്യ​ൻ, ജൈ​വ കൃ​ഷി​യി​ലൂ​ടെ ജി​ല്ല​യി​ലെ മി​ക​ച്ച സ്ഥാ​പ​ന മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത പു​ളി​യ​ൻ​മ​ല കെ​ഇ യു​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ എം. ​ആ​ലീ​സ്, മി​ക​ച്ച പ​ച്ച​ക്ക​റി ക്ല​സ്റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹ​രി​ത മി​ത്ര, ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത മ​രി​യ കെ. ​സാ​ബു, ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യി​ലെ ജി​ല്ലാ​ത​ല വി​ജ​യി സു​ന​ന്ദ സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രെ ഫ​ല​കം​ന​ൽ​കി ആ​ദ​രി​ച്ചു.
കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സൂ​സ​ൻ ബ​ഞ്ച​മി​ൻ, ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ ബി​ജു പി. ​മാ​ത്യു, കെ.​കെ. ബി​നു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.