കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Thursday, December 5, 2019 10:28 PM IST
അ​ടി​മാ​ലി: വാ​ഹ​ന​മി​ടി​പ്പി​ച്ചു വീ​ഴ്ത്തി​യ കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി​യു​മാ​യി മാ​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രേ​യും ക​ല്ലാ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ളേ​യും വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റു​ചെ​യ്തു. മാ​ങ്കു​ളം വി​രി​ഞ്ഞ​പാ​റ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പുു​ര​ക്ക​ൽ ജോ​ജോ(34), അ​നി​യ​ൻ കു​ഞ്ഞെ​ന്ന് വി​ളി​ക്കു​ന്ന തോ​മ​സ് ജോ​ർ​ജ് (52) എ​ന്നി​വ​രെ മാ​ങ്കു​ളം ഫോ​റ​സ്റ്റ് റെ​യി​ഞ്ചി​ലെ വ​ന​പാ​ല​ക​രും ക​ല്ലാ​ർ സ്വ​ദേ​ശി ആ​ന്േ‍​റാ​യോ അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യി​ഞ്ചി​ലെ വ​ന​പാ​ല​ക​രു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രി​ൽ​നി​ന്നും 18 കി​ലോ​ഗ്രാം കാ​ട്ടി​റ​ച്ചി​യും കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ചു​വീ​ഴ്ത്താ​ൻ ഉ​പ​യോ​ഗി​ച്ച ജീ​പ്പും വ​ന​പാ​ല​ക സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ജോ, അ​നി​യ​ൻ​കു​ഞ്ഞ്, റോ​ജി, ജോ​ജി എ​ന്നി​വ​രു​ൾ​പെ​ട്ട നാ​ലം​ഗ​സം​ഘം അ​ടി​മാ​ലി​ക്കു വ​രി​ക​യാ​യി​രു​ന്നു. ക​ല്ലാ​ർ വ​ലി​യ​വ​ള​വി​ൽ ഇ​വ​ർ കാ​ട്ടു​പ​ന്നി​യെ ജീ​പ്പി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​ന്നി​യെ ജീ​പ്പി​ൽ ക​യ​റ്റി​യ​ശേ​ഷം പെ​ട്രോ​ൾ വാ​ങ്ങാ​ൻ ഇ​വ​ർ ക​ല്ലാ​റി​ലു​ള്ള ആ​ന്േ‍​റാ​യു​ടെ ക​ട​യി​ലെ​ത്തി. വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ​ന്നി​യെ​ക​ണ്ട ആ​ന്േ‍​റാ പ​ന്നി​യെ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ചെ​യ്തു​ന​ൽ​കാ​മെ​ന്ന് നാ​ലം​ഗ സം​ഘ​ത്തെ അ​റി​യി​ച്ചു. പ​ന്നി​യെ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​റ​ച്ചി​യു​ടെ ഒ​രു​പ​ങ്ക് ആ​ന്േ‍​റാ​ക്ക് ന​ൽ​കി നാ​ലം​ഗം സം​ഘം മാ​ങ്കു​ള​ത്തേ​ക്കു മ​ട​ങ്ങി.
രാ​വി​ലെ സം​ഭ​വം സം​ബ​ന്ധി​ച്ച് വ​ന​പാ​ല​ക​ർ​ക്ക് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ങ്കു​ളം ഫോ​റ​സ്റ്റ് റെ​യി​ഞ്ചി​ലെ വ​ന​പാ​ല​ക​ർ ജോ​ജോ, അ​നി​യ​ൻ​കു​ഞ്ഞ്, റോ​ജി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി 15 കി​ലോ​ഗ്രാം ഇ​റ​ച്ചി ക​ണ്ടെ​ടു​ത്തു. ജോ​ജോ​യേ​യും അ​നി​യ​ൻ കു​ഞ്ഞി​നേ​യും വ​ന​പാ​ല​ക സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മ​റ്റു ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.
ക​ല്ലാ​റി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു​മാ​ണ് അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യി​ഞ്ചി​ലെ വ​ന​പാ​ല​ക​ർ ആ​ന്േ‍​റാ​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും മൂ​ന്നു കി​ലോ​ഗ്രാം ഇ​റ​ച്ചി ക​ണ്ടെ​ടു​ത്തു.