ബൈ​​ക്കും ജീ​​പ്പും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വു മ​​രി​​ച്ചു
Friday, November 22, 2019 11:04 PM IST
രാ​​​ജ​​​കു​​​മാ​​​രി: പൂ​​​പ്പാ​​​റ ആ​​​ന​​​യി​​​റ​​​ങ്ക​​​ലി​​​നു​​​സ​​​മീ​​​പം എ​​​സ് വ​​​ള​​​വി​​​ൽ ബൈ​​​ക്കും പി​​​ക്ക് അ​​​പ്പ് ജീ​​​പ്പും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ചു. സ​​​ഹ​​​യാ​​​ത്രി​​​ക​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ആ​​​ന​​​യി​​​റ​​​ങ്ക​​​ൽ ശ​​​ങ്ക​​​ര​​​പാ​​​ണ്ടി​​​മെ​​​ട്ട് നി​​​വാ​​​സി സു​​​രേ​​​ഷ് (32) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്ത് സിം​​​ഗ് രാ​​​ജി​​​ന് പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം . ഇ​​​രു​​​വ​​​രും എ​​​സ് വ​​​ള​​​വ് ഭാ​​​ഗ​​​ത്തെ ഏ​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ൽ പ​​​ണി​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ പ​​​ണി​​​ക്കാ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കു​​​ന്ന പി​​​ക്ക് അ​​​പ്പ് ജീ​​​പ്പു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ സു​​​രേ​​​ഷി​​​നും സിം​​​ഗ് രാ​​​ജി​​​നും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

നാ​​​ട്ടു​​​കാ​​​ർ ഇ​​​വ​​​രെ തേ​​​നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും സു​​​രേ​​​ഷ് മ​​​രി​​​ച്ചു. ശാ​​​ന്ത​​​ൻ​​​പാ​​​റ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ഭാ​​​ര്യ: ജാ​​​ൻ​​​സി. മ​​​ക്ക​​​ൾ: ശ്രു​​​തി, സു​​​മ​​​ൻ, സു​​​ഭി​​​ക്ഷ.