വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Friday, November 22, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് മൂ​ന്ന് വ്യ​ത്യ​സ്ഥ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ക​ൽ​ക്കൂ​ന്ത​ൽ ക​ര​ടി​വ​ള​വ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം, തൂ​ക്കു​പാ​ലം വെ​സ്റ്റു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​ത്.
ക​ര​ടി​വ​ള​വി​ൽ ഫോ​ർ​ഡ് ഫി​ഗോ കാ​റും ബൊ​ലേ​റോ ജീ​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​ല​ഗ്രാം പ്ലാ​വി​ള​യി​ൽ ജി​ജു ലോ​റ​ൻ​സ്(45), മാ​വ​ടി ഏ​റ​ത്തു​മു​ട്ട​ത്തു​കു​ന്നേ​ൽ ഏ​ബ്ര​ഹാം ആ​ന്‍റ​ണി(55), എ​ഴു​കും​വ​യ​ൽ ആ​ന​ക്ക​ല്ലി​ൽ ജോ​സ​ഫ് തോ​മ​സ്(73) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ജു​വി​നെ​യും ഏ​ബ്ര​ഹാ​മി​നെ​യും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജോ​സ​ഫ് നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​സ​മീ​പം ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. നെ​ടു​ങ്ക​ണ്ടം മ​ടി​ക്കാ​ക്കു​ഴി​യി​ൽ ജോ​ർ​ജ് ജോ​സ​ഫ്(50), നെ​ടു​ങ്ക​ണ്ടം പ​ള്ളി​വാ​തു​ക്ക​ൽ ശ്രീ​ക്കു​ട്ട​ൻ(18) എ​ന്നി​വ​ർ​ക്കാ​ണ് ഈ ​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.
തൂ​ക്കു​പാ​ലം വെ​സ്റ്റു​പാ​റ​യി​ൽ ബൊ​ലേ​റോ​യും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. രാ​മ​ക്ക​ൽ​മേ​ട് കു​രു​വി​ക്കാ​നം പു​റ​വ​ൻ​വീ​ട്ടി​ൽ ആ​തി​രാ മോ​ഹ​ൻ​ദാ​സി(23)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​തി​ര​യെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.