ദേ​ശീ​യ ക്ഷീ​ര ദി​നം : മി​ൽ​മ ക​ട്ട​പ്പ​ന ഡ​യ​റി സ​ന്ദ​ർ​ശി​ക്കാം
Friday, November 22, 2019 10:30 PM IST
തൊ​ടു​പു​ഴ : ദേ​ശീ​യ ക്ഷീ​ര ദി​നം പ്ര​മാ​ണി​ച്ച് 26, 27 തീ​യ​തി​ക​ളി​ൽ മി​ൽ​മ​യു​ടെ ക​ട്ട​പ്പ​ന​യി​ലു​ള്ള സം​സ്ക​ര​ണ ശാ​ല പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്ദ​ർ​ശി​ക്കാം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള സ്റ്റാ​ളു​ക​ളി​ൽ നി​ന്നും മി​ൽ​മ ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. പ്രാ​ഥ​മി​ക ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ നി​ന്നും സം​ഭ​രി​ക്കു​ന്ന പാ​ൽ ഡ​യ​റി​യി​ൽ പാ​സ്ച​റൈ​സ് ചെ​യ്തു രോ​ഗാ​ണു വി​മു​ക്ത​മാ​ക്കി ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​യ്ക്ക് ചെ​യ്തു വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത് വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടു ക​ണ്ടു മ​ന​സി​ലാ​ക്കാം. മ​റ്റു ഉ​ത്പ​ന്ന​ങ്ങ​ളാ​യ നെ​യ്യ്, തൈ​ര്, ഐ​സ്ക്രീം, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ രീ​തി​ക​ളും മ​ന​സി​ലാ​ക്കാം. സം​സ്ക​ര​ണ വി​പ​ണ​ന മേ​ഖ​ല​യി​ൽ മി​ൽ​മ പാ​ലി​ച്ചി​ട്ടു​ള്ള ഗു​ണ​നി​യ​ന്ത്ര​ണ പ്ര​ക്രി​യ​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടു വ്യ​ക്ത​മാ​ക്കി വി​ശ്വാ​സ്യ​ത ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്തെ 14 മി​ൽ​മ ഡ​യ​റി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​തേ രീ​തി​യി​ൽ സ​ന്ദ​ർ​ശി​ക്കാ​നും ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​മു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​മെ​ന്ന് മി​ൽ​മ ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​എ. ബാ​ല​ൻ മാ​സ്റ്റ​ർ അ​റി​യി​ച്ചു.