സി​എ​സ്ഡി​എ​സി​ന്‍റെ പേ​രി​ൽ കു​മ​ളി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ:​ചേ​ര​മ​സാം​ബ​വ സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ കു​മ​ളി​യി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് സം​ഘ​ട​ന​യു​മാ​യി യാ​തൊ​രു​ബ​ന്ധ​വു​മി​ല്ലെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ഷ്,ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ.​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​
സം​ഘ​ട​ന​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​വ​രാ​ണ് കു​മ​ളി​യി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 1000 കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ 950 കു​ടും​ബ​യോ​ഗ​ങ്ങ​ളും സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ടൊ​പ്പ​മാ​ണ്.​സം​ഘ​ട​ന​യു​ടെ എ​ല്ലാ രേ​ഖ​ക​ളും സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളും കൊ​ടു​ങ്ങൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ്.​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 23മു​ത​ൽ 25 വ​രെ ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നു പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.​സം​ഘ​ട​ന​യു​ടെ പേ​രി​ൽ വ്യാ​ജ​പി​രി​വ് ചി​ല​ർ ന​ട​ത്തു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​
ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ൽ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.​ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി സം​ഘ​ട​ന​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.​ഷാ​ജി മാ​ത്യു,പ്ര​വീ​ണ്‍ വി.​ജെ​യിം​സ്,പ്ര​സ​ന്ന ആ​റാ​ണി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.