മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​വും തു​ട​ർ​ക്ക​ഥ; പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു
Monday, November 18, 2019 10:37 PM IST
തൊ​ടു​പു​ഴ: വീ​ടു ക​യ​റി മോ​ഷ​ണം, മോ​ഷ​ണ​ശ്ര​മം , പ​ട്ടാ​പ്പ​ക​ൽ പി​ടി​ച്ചു​പ​റി, വാ​ഹ​ന മോ​ഷ​ണം തു​ട​ങ്ങി​യ​വ അ​ര​ങ്ങു ത​ക​ർ​ക്കു​ന്പോ​ൾ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു.
മോ​ഷ​ണ​വും പി​ടി​ച്ചു പ​റി​യും ന​ട​ക്കു​ന്ന​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ത​കൃ​തി​യാ​കു​ന്പോ​ഴേ​ക്കും പ്ര​തി​ക​ൾ അ​തി​ർ​ത്തി ക​ട​ന്നി​രി​ക്കും. ക​വ​ർ​ച്ച​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണെ​ന്നു പ​റ​യു​ന്പോ​ഴും ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും പ്ര​തി​ക​ളെ പി​ടി കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.
ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ഉ​ടു​ന്പ​ന്നൂ​രി​നു സ​മീ​പം പ​ള്ളി​ക്കാ​മു​റി​യി​ൽ റോ​ഡി​നു സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ​യു​ള്ള യാ​ത്ര​ക്കാ​യി വീ​ട്ടു​കാ​രു​ണ​ർ​ന്ന​പ്പോ​ഴാ​ണ് വീ​ടി​നു സ​മീ​പം ആ​ള​ന​ക്കം കേ​ട്ട​ത്.
വീ​ട്ടു​കാ​രു​ണ​ർ​ന്ന​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പെ​ട്ടു. രാ​വി​ലെ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ഈ ​വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ക്കു​ന്ന​ത്. ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ലെ നാ​ലു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു വ​രെ പ്ര​തി​ക​ളെ പി​ടി കൂ​ടാ​നാ​യി​ട്ടി​ല്ല. ടൗ​ണി​ലെ അ​റ​മം​ഗ​ലം ട്രേ​ഡേ​ഴ്സ് , ഉ​ഷ​സ് ഗാ​ർ​മെ​ന്‍റ്സ്, സു​നി​ൽ ജ്വ​ല്ല​റി വ​ർ​ക്ക്സ്, ക​ല്യാ​ണ്‍ കൃ​ഷ്ണ​ൻ ജ്വ​ല്ല​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ക​ട​ക​ളു​ടെ താ​ഴ് പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ട​ന്ന​ത്. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ​കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് വി​ല​സി ന​ട​ക്കു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളി​ലേ​ക്കെ​ത്താ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി കാ​ട​ട​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴും ഇ​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​ല്ല. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​തി​നി​ടെ പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ താ​ഴ് പൊ​ളി​ച്ച് വാ​തി​ലു​ക​ൾ ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ സം​ഭ​വ​മു​ണ്ടാ​യി.
മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ന്‍റെ താ​ഴ് ത​ക​ർ​ത്ത​തി​നു​ശേ​ഷം അ​ക​ത്തു​ള്ള മൂ​ന്നു വാ​തി​ലു​ക​ൾ കൂ​ടി തു​റ​ന്ന് മേ​ശ, അ​ല​മാ​ര എ​ല്ലാം തു​റ​ന്നെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള ഒ​ന്നും മോ​ഷ​ണം പോ​യി​ല്ല. മ​ണ​ക്കാ​ട് സ്കൂ​ളി​ലും സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്നി​രു​ന്നു. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നാ​യി​ട്ടി​ല്ല. 4250 രൂ​പ​യും 25000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ നി​ന്നും ക​വ​ർ​ന്ന​ത്. എ​ല്ലാ കേ​സു​ക​ളി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സി​നു ല​ഭി​ക്കു​ന്ന ഏ​ക തു​ന്പ്. പ​ല കേ​സു​ക​ളി​ലും മോ​ഷ്ടാ​ക്ക​ൾ മു​ഖം മൂ​ടി ധ​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​വി​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല.
അ​രി​ക്കു​ഴ​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ മാ​ത്ര​മാ​ണ് മോ​ഷ്ടാ​വി​ന്‍റെ വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ച്ച​ത്. എ​ന്നാ​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടും ഇ​വി​ടെ പ്ര​തി പോ​ലീ​സി​ന്‍റെ കൈ​യി​ൽ നി​ന്നും വ​ഴു​തി പോ​യെ​ന്ന​താ​ണ് ദു​ര​വ​സ്ഥ. ക​രി​മ​ണ്ണൂ​ർ സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ പോ​ലീ​സ് പ്ര​ധാ​ന റോ​ഡു​ക​ളി​ൽ കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. ആ​സൂ​ത്രി​ത​മാ​യാ​ണ് ക​വ​ർ​ച്ച​ക്കാ​ർ എ​ത്തു​ന്ന​തെ​ന്നാ​ണ് ഇ​തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന സൂ​ച​ന.