ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ര​ണ്ടാ​മ​ത്തെ വീ​ടും പൂ​ർ​ത്തി​യാ​യി
Monday, November 18, 2019 10:33 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി ചി​റ​ക്ക​ത്താ​ഴ​ത്ത് ന​ബീ​സ അ​സീ​സി​ന് ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ണി​യാ​റ​ൻ​കു​ടി ജു​മാ മ​സ്ജി​ദ് ഇ​മാം സു​ഫൈ​ൽ ഫാ​ളി​ലി നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെ​ന്പ​ർ ടോ​മി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണി​യാ​റ​ൻ​കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ർ​ജ് വ​ട്ട​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​കെ.​വി​ജ​യ​ൻ, പി.​ഡി.​ജോ​സ​ഫ്, റോ​യി കൊ​ച്ചു​പു​ര, സി.​എം.​അ​സീ​സ്, നി​ർ​മ്മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ.​വി​ജ​യ​ൻ, സി​ജി ചാ​ക്കോ, പി.​ജെ.​തോ​മ​സ്, മു​ജീ​ബ് റ​ഹ്മാ​ൻ, സി.​കെ.​ജോ​യി, സി​ബി ത​ക​ര​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണി​യാ​റ​ൻ​കു​ടി ജ​ന​കീ​യ കൂ​ട്ടാ​യ്മ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​മാ​ണ് ന​ട​ന്ന​ത്.