ശി​ശു​ദി​നാ​ഘോ​ഷം
Monday, November 18, 2019 10:33 PM IST
പു​റ്റ​ടി: പു​റ്റ​ടി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ആ​ഘോ​ഷ​മാ​യ ശി​ശു​ദി​ന റാ​ലി​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് എ​എ​സ്ഐ സി.​എ​ൻ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
സ്കൂ​ൾ ലീ​ഡ​ർ നി​ധി​ൻ ഷി​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി വേ​ഴ​ന്പ​ശേ​രി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം​ചെ​യ്തു. വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​യി​ക​രം​ഗ​ത്ത് മി​ക​വു​തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ൻ ഷാ​ജി ഇ​ല്ല​ത്തി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.