രാ​ജ​കു​മാ​രി വി​എ​ച്ച്എ​സ്എ​സി​ന് ഉൗ​ർ​ജ പു​ര​സ്കാ​രം
Monday, November 18, 2019 10:33 PM IST
രാ​ജ​കു​മാ​രി : ഉൗ​ർ​ജ സം​ര​ക്ഷ​ണ രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​യ ഉൗ​ർ​ജ പു​ര​സ്കാ​രം രാ​ജ​കു​മാ​രി ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്. രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ ഉൗ​ർ​ജ സം​ര​ക്ഷ​ണ പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നു ന​ട​ത്തി​യ ഗ്രാ​മ​വെ​ളി​ച്ചം പ​ദ്ധ​തി​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ഇ​ല​ക്ട്രോ​ണി​ക് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് ഉൗ​ർ​ജ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​യ്യാ​യി​രം ഭ​വ​ന​ങ്ങ​ളി​ലും അ​ഞ്ഞൂ​റി​ൽ​പ​രം സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ എ​ന​ർ​ജി ഓ​ഡി​റ്റ്, ല​ഘു​ലേ​ഖ വി​ത​ര​ണം, വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച സ​ന്പൂ​ർ​ണ​വും സൗ​ജ​ന്യ​മാ​യും സ​ബ്സി​ഡി നി​ര​ക്കി​ലും ആ​യി​ര​ത്തി​ലേ​റെ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം​ചെ​യ്ത​തും സെ​മി​നാ​റു​ക​ൾ, റാ​ലി​ക​ൾ, കൈ​പ്പു​സ്ത​ക വി​ത​ര​ണം, ആ​ദി​വാ​സി കു​ടി​ക​ളി​ലും മ​റ്റും ന​ട​ത്തി​യ സൗ​ജ​ന്യ വ​യ​റിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.