ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സം​ഭാ​വ​ന​ക​ൾ ത​മ​സ്ക​രി​ക്ക​പ്പെ​ട​രു​ത്: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
Sunday, November 17, 2019 10:47 PM IST
വെ​ള്ളാ​യാം​കു​ടി: ക​ത്തോ​ലി​ക്കാ സ​ഭ ഭാ​ര​ത​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ത​മ​സ്ക​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി രൂ​പ​ത അ​സാ​ധാ​ര​ണ പ്രേ​ഷി​ത മാ​സാ​ച​ര​ണ സ​മാ​പ​ന - സ​ന്യ​സ്ത സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ. ഇ​ന്ത്യ​യി​ലെ 2.5 ശ​ത​മാ​നം വ​രു​ന്ന ക്രൈ​സ്ത​വ​രി​ൽ 1.8 ശ​ത​മാ​നം വ​രു​ന്ന ക​ത്തോ​ലി​ക്ക​ർ അ​വ​രു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ത്ത നാ​ഗ​രി​ക - സം​സ്കാ​രി​ക - വി​ദ്യാ​ഭ്യ​സ മൂ​ല്യ​ങ്ങ​ൾ ന​വ ഇ​ന്ത്യ​ക്ക് ഉൗ​ടും പാവും ന​ൽ​കി​യി​ട്ടു​ണ്ട്. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​മെ​ന്ന​ത് ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​തം​മാ​റ്റി ക്രൈ​സ്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ല​ല്ല. അ​ങ്ങനെ​യാ​യി​രു​ന്നെ​ങ്കി​ൽ ജ​ന​സം​ഖ്യ 1.8 ശ​ത​മാ​ന​മാ​യി​രി​ക്കി​ല്ലാ​യി​രു​ന്നു. വേ​ദ​നി​ക്കു​ന്ന​വ​ന്‍റെ ക​ണ്ണീ​രൊ​പ്പു​ക​യാ​ണ് ക്രി​സ്ത്യ​ൻ മി​ഷ​ന​റി പ്ര​വ​ർ​ത്ത​നം - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.