മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Saturday, November 16, 2019 11:54 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ​സു​ര​ക്ഷാ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന എ​ല്ലാ ഗൂ​ണ​ഭോ​ക്താ​ക്ക​ളും 30 ന് ​മു​ന്പാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നും സെ​ന്‍റ​റി​ൽ നേ​രി​ട്ട് എ​ത്താ​ൻ ക​ഴി​യാ​ത്ത കി​ട​പ്പു രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മ​സ്റ്റ​റിം​ഗി​നാ​യി അ​ടു​ത്ത ബ​ന്ധു​ക്കളി​ലൊ​രാ​ൾ 29ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. മ​സ്റ്റ​റിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു പെ​ൻ​ഷ​ൻ ല​ഭി​ക്കൂ. മ​സ്റ്റ​റിം​ഗിനായി അ​ക്ഷ​യയിൽ പ​ണം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.