കൈ​ത​പ്പാ​റ​യിൽ വ്യാ​ജ​മ​ദ്യ​ലോ​ബി പി​ടി​മു​റു​ക്കു​ന്നു ; ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം ന​ഷ്ട​മാ​കു​ന്നു
Saturday, November 16, 2019 11:54 PM IST
തൊ​ടു​പു​ഴ: ഗ്രാ​മീ​ണ മേ​ഖ​ല​യാ​യ കൈ​ത​പ്പാ​റ​യി​ൽ വ്യാ​ജ മ​ദ്യ ലോ​ബി പി​ടി​മു​റു​ക്കു​ന്നു. വാ​റ്റു സം​ഘ​ങ്ങ​ളും അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന​ക്കാ​രു​മാ​ണ് കൈ​ത​പ്പാ​റ​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം ഇ​ല്ലാ​താ​ക്കാ​നാ​യി രം​ഗ​ത്തു​ള്ള​ത്. വാ​റ്റു​ചാ​രാ​യ​വും വി​ദേ​ശ മ​ദ്യ​വും വി​ൽ​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ കൈ​ത​പ്പാ​റ​യി​ലെ പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും താ​ളം തെ​റ്റി​ത്തു​ട​ങ്ങി. എ​ക്സൈ​സോ പോ​ലീ​സോ ഇ​തു വ​ഴി കാ​ര്യ​മാ​യി ക​ട​ന്നു വ​രാ​ത്ത​തും മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​ഹാ​യ​മാ​യി.

ഉ​ടു​ന്പ​ന്നൂ​ർ -മ​ണി​യാ​റ​ൻ​കു​ടി റൂ​ട്ടി​ലെ അ​വി​ക​സി​ത മേ​ഖ​ല​യാ​ണ് കൈ​ത​പ്പാ​റ ഗ്രാ​മം. ന​ല്ല രീ​തി​യി​ലു​ള്ള റോ​ഡു പോ​ലും ഇ​തു​വ​രെ കൈ​ത​പ്പാ​റ​യി​ലെ​ത്തി​യി​ട്ടി​ല്ല. വി​ക​സ​നം എ​ത്തി നോ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും സ​മാ​ധാ​ന പ​ര​മാ​യി​ട്ടാ​യി​രു​ന്നു ഇ​വി​ടെ കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ജ​മ​ദ്യ ലോ​ബി പി​ടി​മു​റു​ക്കി​യ​തോ​ടെ ഇ​വി​ടെ പ​ല കു​ടും​ബ​ങ്ങ​ളി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു തു​ട​ങ്ങി.

ഏ​താ​നും ദി​വ​സം മു​ൻ​പ് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം വ​രെ​യു​ണ്ടാ​യി. ഏ​റെ പ​ണം മു​ട​ക്കി നി​ർ​ധ​ന​രാ​യ വീ​ട്ടു​കാ​ർ ചി​കി​ൽ​സ ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക തി​രി​ച്ചു വ​ന്ന​ത്.

കൈ​ത​പ്പാ​റ​യ്ക്കു പു​റ​മെ മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ അ​തി പ്ര​സ​ര​മാ​ണ്. വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ വാ​റ്റു സം​ഘ​ങ്ങ​ൾ​ക്കും മ​റ്റും പേ​ടി കൂ​ടാ​തെ ത​ന്നെ ഇ​വി​ടെ ചാ​രാ​യ നി​ർ​മാ​ണ​വും മ​റ്റും ന​ട​ത്താ​നാ​വും. അ​വി​ചാ​രി​ത​മാ​യി മാ​ത്ര​മാ​ണ് പോ​ലീ​സും എ​ക്സൈ​സും ഇ​വി​ടേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത്. ഇ​വ​ർ എ​ത്തി​യാ​ൽ ത​ന്നെ മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് കാ​ട്ടി​നു​ള്ളി​ലേ​ക്ക് ക​ട​ന്നു ക​ള​യാ​നും ക​ഴി​യും.

ഇ​ടു​ക്കി എ​ക്സൈ​സ് സ​ർ​ക്കി​ളി​നു കീ​ഴി​ൽ ത​ങ്ക​മ​ണി റേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വി​ടം. വി​ദൂ​ര​മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന റേ​ഞ്ച് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പേ​രി​നു പോ​ലും ഇ​വി​ടേ​ക്ക് ക​ട​ന്നുവ​രാ​റി​ല്ല. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നു ത​ട​സ​മാ​കു​ന്ന വ്യാ​ജ മ​ദ്യ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സും എ​ക്സൈ​സും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.