ഗോ​ത്ര ക​ലാ​മേ​ള ഇ​ന്ന് സ​മാ​പി​ക്കും
Saturday, November 16, 2019 11:52 PM IST
കു​മ​ളി: നി​റ​വ് സം​സ്ഥാ​ന ഗോ​ത്ര ക​ലാ​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി. ​ജെ. കു​ട്ട​പ്പ​ൻ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ത ജെ​റോം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​വി ച​വ​റ കെ. ​എ​സ്. പി​ള്ള, കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ സു​രേ​ഷ്, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. എ​സ്. വി​നോ​ദ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ. ​എം. ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ. ​ജി. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​ളി​ഡേ ഹോ​മി​ലും കു​മ​ളി ടൗ​ണ്‍ പൊ​തു​വേ​ദി​യി​ലു​മാ​യി വി​വി​ധ ഗോ​ത്ര ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ നാ​ട​ൻ ക​ള​രി​പ്പ​യ​റ്റ് അ​വ​ത​ര​ണ​വും ന​ട​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ട്രൈ​ബ​ൽ ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​രി​പാ​ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഡോ. ​പി. കെ. ​ഗോ​പ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഗോ​ത്ര ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​വി​യും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ച​വ​റ കെ. ​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.