ഫ്ളെക്സ് പ്ര​ചാ​ര​ണം പൊ​ടി​പൊ​ടി​ച്ച​ത് മി​ച്ചം; റോ​ഡുവി​ക​സ​നം കു​ഴി​യു​ടെ എ​ണ്ണ​ത്തി​ൽ മാ​ത്രം
Saturday, November 16, 2019 11:50 PM IST
ചെ​റു​തോ​ണി: മു​ൻ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തും ഈ ​മ​ന്ത്രി​സ​ഭ പു​തു​താ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച് ഫ്ളെക്സ് സ്ഥാ​പി​ച്ച​തു​മാ​യ താ​ന്നി​ക്ക​ണ്ടം-​കൊ​ച്ചു​പൈ​നാ​വ്-​തി​യേ​റ്റ​ർ​പ​ടി ബൈ​പാ​സ് റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​രം. റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി ഫ്ളെ​ക്സു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെ​ങ്കി​ലും റോ​ഡി​ലെ കു​ഴി​ക​ളു​ടെ മാ​ത്രം വി​ക​സ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡ് 2007ൽ ​ന​ബാ​ർ​ഡി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മി​ച്ച​താ​ണ്. പി​ന്നീ​ട് റോ​ഡി​ന് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ വ​ന്ന​താ​ണ് പൂ​ർ​ണ​മാ​യും ത​ക​രാ​നി​ട​യാ​ക്കി​യ​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തും നി​ര​വ​ധി ബ​സു​ക​ളും ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തോ​ടെ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി വ​രാ​താ​വു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്. നാ​ട്ടു​കാ​ർ മ​ണ്ണി​ട്ട് കു​ഴി​ക​ൾ നി​ക​ത്തി​യാ​ണ് ചി​ല​ വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും ക​ട​ന്നു​പോ​കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്രി​ക​രും ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണി​പ്പോ​ൾ.

ചെ​റു​തോ​ണി ടൗ​ണി​ലെ​ത്താ​തെ മ​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ​ റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ചെ​റു​തോ​ണി ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്പോ​ഴും ടൗ​ണി​ലെ​ത്താ​തെ​യും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന സ​മാ​ന്ത​ര​പാ​ത​യ്ക്കാ​ണ് ബ​ജ​റ്റി​ലും അ​ല്ലാ​തെ​യും ഫ​ണ്ട് പ്ര​ഖ്യാ​പി​ച്ച​ത്. ചെ​റു​തോ​ണി ടൗ​ണി​ന് സ​മീ​പം തി​യേ​റ്റ​ർ പ​ടി​ക്ക​ൽ നി​ന്നും പൈ​നാ​വ്-​താ​ന്നി​ക്ക​ണ്ടം-​മു​ള​കു​വ​ള്ളി സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്.