ക​ർ​ഷ​ക​ർ വ​നം ഓ​ഫീ​സി​നു​മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രു​ന്നു
Friday, November 15, 2019 10:22 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കാ​ട്ടാ​ന കൂ​ട്ട​മാ​യി എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​റ​ക്കു​ളം പു​തു​വ​ൽ ക​ർ​ഷ​ക​ർ വ​ള്ള​ക്ക​ട​വ് വ​നം വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്പി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. 63-ാം മൈ​ൽ പാ​റ​കു​ളം പു​തു​വേ​ൽ ഭാ​ഗ​ത്ത് ക​ർ​ഷ​ക​രാ​യ കൊ​ച്ചു​പു​ര​യ്ക്ക​ൽ മാ​ർ​ട്ടി​ൻ, നെ​ടി​യ​പ​റ​ന്പി​ൽ ജ​യിം​സ്, ബോ​ണി, ഇ​ല്ലി​ക്ക​മു​റി​യി​ൽ ക്രി​സ്, വെ​ച്ചൂ​ർ ജെ​യി​സ​ണ്‍, എ. ​അ​യ്യ​പ്പ​ൻ, ഡോ. ​ഗാ​ന്ധി തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. പാ​റ​കു​ളം ഭാ​ഗ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി​സ്ഥ​ല​ത്ത് ക​യ​റാ​തി​രി​ക്കു​വാ​ൻ ട്ര​ഞ്ച് എ​ടു​ത്തി​ട്ടു​ണ്ട്. ട്രാ​ഞ്ച് നി​ർ​മി​ച്ച കു​റ​ച്ച് ഭാ​ഗ​ത്ത് പാ​റ​യു​ള്ള​ത് പൊ​ട്ടി​ച്ചു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. പാ​റ​ക്കു​ള്ള ഭാ​ഗ​ത്തു കൂ​ടി​യാ​ണ് ആ​ന കൃ​ഷി​സ്ഥ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്.