തൊ​ടു​പു​ഴ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം
Friday, November 15, 2019 10:21 PM IST
തൊ​ടു​പു​ഴ: യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡും തൊ​ടു​പു​ഴ ബ്ലോ​ക്കുപ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 23, 24, 25 തീയ​തി​ക​ളി​ൽ കേ​ര​ളോ​ത്സ​വം ന​ട​ത്തും. 23നു ​രാ​വി​ലെ 9.30ന് ​മു​ട്ടം പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട്് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഏ​ഞ്ച​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം തു​ട​ങ്ങ​നാ​ട്, ഗ​വ.​പോ​ളി ടെ​ക്നി​ക് ഗ്രൗ​ണ്ട് മു​ട്ടം, ഷന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മു​ട്ടം, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് തു​ട​ങ്ങ​നാ​ട്്, കെ ​സി​എ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം തൊ​ടു​പു​ഴ, മു​ട്ടം പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്, തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. പ​ഞ്ചാ​യ​ത്തു​ത​ല കേ​ര​ളോ​ത്സ​വ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രാ​ണ് ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കുക. സ​മാ​പ​ന ദി​നമാ​യ 25ന് ​തെ​ക്കും​ഭാ​ഗം കെ ​സി എ ​ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​സ് ക്ല​ബ് ടീ​മും ത​മ്മി​ൽ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ത്തും.