തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ അ​ഴി​യാ​ക്കു​രു​ക്ക്; ഗ​താ​ഗ​ത സം​വി​ധാ​നം പു​നഃ​ക്ര​മീ​ക​രി​ക്കും
Friday, November 15, 2019 10:21 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന മോ​ർ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ സ​മി​തി തീ​രു​മാ​നി​ച്ചു.
ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ ജെ​സി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. 2017- മെ​യ് 29ന് ​ചേ​ർ​ന്ന ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. മോ​ർ​ ജം​ഗ്ഷ​നി​ലും വെ​ങ്ങ​ല്ലൂ​ർ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ല​മു​ള്ള ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു തീ​ര​മാ​ന​മെ​ടു​ത്തു.
ജം​ഗ്ഷ​നു​ക​ളി​ൽ നി​ന്നും മാ​റി യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യാ​യി​രി​ക്കും ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ പു​ന​ക്ര​മീ​ക​ര​ണം. മോ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും മൂ​പ്പി​ൽ ക​ട​വ് പാ​ലം വ​രെ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യും. ഇ​തി​നാ​യി റോ​ഡി​നി​രു​വ​ശ​വും അ​ന​ധി​കൃ​ത കൈ​യേ​റ്റ​മു​ണ്ടെ​ങ്കി​ൽ ഒ​ഴി​പ്പി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി​ക്കു നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ ഇ​വി​ടെ​യു​ള്ള ട്രാ​ഫി​ക് ഡി​വൈ​ഡ​റി​ന്‍റെ നീ​ളം കു​റ​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. വാ​ഹ​ന​ങ്ങ​ൾ തി​രി​യാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഒ​ഴി​വാ​ക്കും. സ്കൂ​ളു​ക​ളും മ​റ്റു​മു​ള്ള മേ​ഖ​ല​ക​ളി​ൽ റോ​ഡി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ വ​ര​യ്ക്കും.
മാ​ഞ്ഞു തു​ട​ങ്ങി​യ സീ​ബ്രാ ലൈ​നു​ക​ൾ തെ​ളി​ക്കും. കൂ​ടാ​തെ കാ​ഴ്ച മ​റ​യ്ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യും. ഗാ​ന്ധി സ്ക്വ​യ​റി​ൽ നി​ന്നും മാ​ർ​ക്ക​റ്റ് റോ​ഡു വ​ഴി കോ​താ​യി​ക്കു​ന്നി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. കൂ​ടാ​തെ മു​നി​സി​പ്പി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തും പാ​ർ​ക്ക് ചെ​യ്യു​ന്ന​തും നി​രോ​ധി​ക്കും.
ന​ഗ​ര​ത്തി​ൽ പാ​ർ​ക്കിം​ഗ് നി​രോ​ധ​ന​മു​ള്ള ഇ​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ത​ട​യും. പ്ര​ധാ​ന​മാ​യും ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡ്, അ​ന്പ​ലം റോ​ഡ്, റെ​സ്റ്റ് ഹൗ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും. എ​ന്നാ​ൽ ഏ​റെ പ​രാ​തി​യു​ള്ള ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളെ സം​ബ​ന്ധി​ച്ച് ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്തി​ല്ല. എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ന​കം ന​ട​പ്പി​ലാ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​നി​യും ഉ​യ​ർ​ന്നു വ​ന്നാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ൻ.​ശ​ങ്ക​ര​ൻ​പോ​റ്റി, സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജ​യ​കു​മാ​ർ , പി​ഡ​ബ്ല്യു​ഡി അ​സി.​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​എ​സ്.​ഷാ​ലി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.