ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി
Friday, November 15, 2019 10:21 PM IST
തൊ​ടു​പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ​യും ദ​ർ​ശ​ന​ങ്ങ​ളേ​യും ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ 150-ാം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി ത​യാ​റാ​ക്കി​യ റി​മം​ബ​റിം​ഗ് മ​ഹാ​ത്മാ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ​ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. വി​ജ​യി​ക​ൾ​ക്ക് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ സോ​മ​രാ​ജ​ൻ സമ്മാന ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, എ​ൻ. ര​വീ​ന്ദ്ര​ൻ, അ​ശോ​ക​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മെ​ഹ്റു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​മി​നാ​ർ നടത്തി

തൊ​ടു​പു​ഴ : വ​ട​ക്കും​മു​റി ത​നി​മ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗ നി​വാ​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ട്ര​സ്റ്റ് സി​ഇ​ഒ പി.​അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി യി​ലെ ആ​ർ​എം​ഒ ഡോ. ​സി.​വി. പ്ര​ശാ​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​നി​മ ചെ​യ​ർ​മാ​ൻ ജ​യ​ൻ​പ്ര​ഭാ​ക​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഡോ.​പി.​സി. ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.