ചിന്നക്കനാൽ ജ​ന​കീ​യ ര​ക്ഷാ​സ​മി​തി നി​വേ​ദ​നം​ന​ൽ​കി
Thursday, November 14, 2019 10:46 PM IST
മൂ​ന്നാ​ർ: ചി​ന്ന​ക്ക​നാ​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്ന​ക്ക​നാ​ൽ ജ​ന​കീ​യ ര​ക്ഷാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ഗ്യാ​പ് റോ​ഡ് അ​ട​ച്ച​തോ​ടെ ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മി​തി നി​വേ​ദ​നം ന​ൽ​കി​യ​ത്.
കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഗ്യാ​പ് റോ​ഡി​ന്‍റെ പ​ണി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​യ്ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​കീ​യ ര​ക്ഷാ​സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​വി​ക്ട​ർ, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ വി.​എ​ക്സ്. ആ​ൽ​ബി​ൻ, ക​ണ്‍​വീ​ന​ർ യേ​ശു​ദാ​സ്, കോ​ണ്‍​ഗ്ര​സ് - ഐ ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​രു​ക​പാ​ണ്ടി, ബി​ജെ​പി അം​ഗം ജോ​ഷി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സെ​ക്ര​ട്ട​റി ജോ​യി, ജോ​ണ്‍ ബ്രി​ട്ടോ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.