ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, November 14, 2019 10:44 PM IST
തൊ​ടു​പു​ഴ : വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 23, 24 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ അ​റി​യി​ച്ചു.
തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി 15ന് ​രാ​വി​ലെ 5.45ന് ​ആ​രാ​ധ​ന, 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന, 6.30ന് ​ഫാ. ഫ്രാ​ൻ​സി​സ് കു​ടി​യി​രി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​മാ​ത്യു കു​ന്ന​ത്ത്, ഫാ. ​ബി​ജു ആ​ല​പ്പാ​ട​ൻ, റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര, ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പി​ള്ളി​ൽ, റ​വ.​ഡോ. വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
22ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്. 6.30ന് ​ഫാ. തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
23ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​പാ​ലാ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
24ന് ​രാ​വി​ലെ 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ൻ​പ​തി​ന് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണ​വും ആ​ശീ​ർ​വാ​ദ​വും. 9.15ന് ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​രം​ഭം. 10ന് ​ഫാ. ബേ​സി​ൽ മാ​താം​കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. റ​വ. ഡോ. ​ജോ​ർ​ജ് തെ​ക്ക​ക്ക​ര സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്എ​ന്നി​വ ന​ട​ക്കും.