വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്
Thursday, November 14, 2019 10:44 PM IST
തൊ​ടു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ നി​ന്നും പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഇ​വ​രെ പി​ടി കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​നും ത​ല​വേ​ദ​ന​യാ​യി. അ​ടു​ത്തി​ടെ ബൈ​ക്കി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ഈ ​കേ​സി​ൽ പോ​ലീ​സ് വി​ശാ​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​രി​ക്കു​ഴ ന​ടു​ത്തൊ​ട്ടി​യി​ൽ അ​നി​ത​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ​ത്. മോ​ഷ​ണം ചെ​റു​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ​യെ​ത്തി​യ കാ​റി​ടി​ച്ച് ഇ​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​നി​ത​യ്ക്ക് കാ​ലി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം തൊ​ടു​പു​ഴ സ​ബ് ഡി​വി​ഷ​നു കീ​ഴി​ലു​ള്ള സി​ഐ​മാ​രെ​യും എ​സ്ഐ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നൂ​റോ​ളം സി​സി​ടി​വി കാ​മ​റ​ക​ളി​ൽ നി​ന്നും പോ​ലീ​സ് ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. മാ​ല പി​ടി​ച്ചു പ​റി​ച്ച ദി​വ​സം ത​ന്നെ പോ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം അ​രി​ച്ചു പെ​റു​ക്കി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ര​ണ്ടു പേ​രും ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​തി​നു ശേ​ഷം മോ​ഷ്ടാ​ക്ക​ൾ സ്കൂ​ട്ട​റി​ൽ പാ​ഞ്ഞു പോ​യ​ത് കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു. ഇ​തോ​ടെ വി​വി​ധ ടൗ​ണു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ മു​ഖം വ്യ​ക്ത​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. പ്ര​തി​യെ വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​തു വ​ച്ച് സ​ന്ദേ​ശ​മ​യ​ച്ചു. ഇ​തി​ൽ നി​ന്നാ​ണ് പ്ര​തി​യെ​കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​ക​ൾ ത​ങ്ങ​ളു​ടെ വ​ല​യി​ലാ​യ​താ​യി പോ​ലീ​സ് ക​രു​തി. എ​ന്നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യ​ത​റി​ഞ്ഞ പ്ര​തി​ക​ൾ മു​ങ്ങി​യ​താ​യാ​ണ് സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.