മൂ​ന്നാ​റി​ൽ നാ​ലു കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി
Thursday, November 14, 2019 10:44 PM IST
മൂ​ന്നാ​ർ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മി​ച്ച നാ​ലു കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നി​ർ​ത്തി​വെ​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മൂ​ന്നാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സു​ഭാ​ഷ് കു​മാ​റാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
വീ​ടി​ന് അ​നു​വ​ദി​ച്ച എ​ൻ​ഒ​സി ഉ​പ​യോ​ഗി​ച്ച്് മൂ​ന്നാ​ർ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ബ് ക​ള​ക്ട​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ത​ഹ​സി​ൽ​ദാ​രോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

കാ​യ​ക​ൽ​പ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി

മ​റ​യൂ​ർ: കാ​യ​ക​ൽ​പം 2018 അ​വാ​ർ​ഡ് മ​റ​യൂ​ർ സി​എ​ച്ച്സി അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തീ​യ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അ​വാ​ർ​ഡ് കൈ​മാ​റി. മ​റ​യൂ​ർ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പീ​റ്റ​ർ ജോ​സ​ഫ്, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഹെ​ൻ​ട്രി ജോ​സ​ഫ്, മ​റ​യൂ​ർ സി​എ​ച്ച്സി മു​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സാം ​സാ​വി​യോ, മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് റെ​ജീ​ന ജോ​സ​ഫ് എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.