ഗോ​ത്ര ക​ലാ​മേ​ള നാ​ളെ തു​ട​ങ്ങും
Thursday, November 14, 2019 10:44 PM IST
കു​മ​ളി: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നി​റ​വ് ഗോ​ത്ര ക​ലാ​മേ​ള കു​മ​ളി ഹോ​ളി​ഡേ ഹോ​മി​ൽ നാ​ളെ തു​ട​ങ്ങും. 17-ന് ​സ​മാ​പി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​മ​ളി ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ​നി​ന്നും ഗോ​ത്ര ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ളം​ബ​ര റാ​ലി ആ​രം​ഭി​ക്കും. റാ​ലി കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ൻ രാ​ജ​മ​ന്നാ​ൻ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് കു​മ​ളി പ​ഞ്ചാ​യ​ത്ത് പൊ​തു​വേ​ദി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഹോ​ളി​ൽ ഡേ ​ഹോ​മി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി.​ജെ. കു​ട്ട​പ്പ​ൻ ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും. സം​സ്ഥാ​ന യു​വ​ജ​ന ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ചി​ന്ത ജെ​റോം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
17-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ട്രൈ​ബ​ൽ ലൈ​ബ്ര​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ​രി​പാ​ടി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഡോ. ​പി. കെ. ​ഗോ​പ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം ക​വി​യും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ച​വ​റ കെ. ​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്യും.