വ​ണ്ടി​പ്പെ​രി​യാ​റി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കും
Thursday, November 14, 2019 10:44 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ദി​നേ​ശ് എം. ​പി​ള്ള അ​റി​യി​ച്ചു.
ടൗ​ണി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ളെ​തു​ട​ർ​ന്ന് കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സ​ബ് ജ​ഡ്ജ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി കൈ​യേ​റ്റം, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ജ​ന​വാ​സ മേ​ഖ​ല​യി​ലും ദേ​ശീ​യ പാ​ത​യി​ലെ വെ​ള്ള​പ്പൊ​ക്കം, ഗ​താ​ഗ​തം ത​ട​സം, ഓ​ട്ടോ - ടാ​ക്സി സ്റ്റാ​ൻ​ഡ്, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ സ​ബ് ജ​ഡ്ജ് പ​രി​ശോ​ധി​ച്ചു. 25-നു ​മു​ന്പ് സ​ർ​വ ക​ക്ഷി​യോ​ഗം വി​ളി​ക്കാ​നും 29-ന് ​അ​ദാ​ല​ത്തു ന​ട​ത്തു​മെ​ന്നും സ​ബ് ജ​ഡ്ജ് അ​റി​യി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ലീ​ഗി​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.