സ്വ​ർ​ണ​ത്തി​ള​ക്ക​വു​മാ​യി ആ​ൻ​സ് മ​രി​യ തോ​മ​സ്
Thursday, November 14, 2019 10:43 PM IST
മു​ത​ല​ക്കോ​ടം: മ​ത്സ​രി​ച്ച മൂ​ന്നി​ന​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി ആ​ൻ​സ് മ​രി​യ തോ​മ​സ്. പൊ​ട്ട​ൻ കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഈ ​കൊ​ച്ചു​മി​ടു​ക്കി ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800, 1500 മീ​റ്റ​ർ എ​ന്നി​വ​യി​ലും ക്രോ​സ് ക​ണ്‍​ട്രി​യി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യാ​ണ് വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യ​ത്.
കാ​ൽ​വ​രി​മൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​റി​ൽ ആ​ൻ​സ് മ​രി​യ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. 21 മു​ത​ൽ തി​രു​പ്പ​തി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ ഡി​സ്ട്രി​ക്ട് നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 1000 മീ​റ്റ​റി​ൽ പ​ങ്കെ​ടു​ക്കാ​നും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ബൈ​സ​ണ്‍​വാ​ലി പ​ള്ളി​വാ​തു​ക്ക​ൽ തോ​മ​സ് - ആ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ക്ലി​ന്‍റ് ദേ​വ​സ്യ​യാ​ണു പ​രി​ശീ​ല​ക​ൻ.