സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്കം
Thursday, November 14, 2019 10:43 PM IST
ക​ട്ട​പ്പ​ന: അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന് ക​ട്ട​പ്പ​ന​യി​ൽ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കം. രാ​വി​ലെ 9.30-ന് ​സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി ആ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ളാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മൈ​താ​നി​യി​ൽ ഹെ​ലി​കോ​പ്ട​റി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ളും സെ​മി​നാ​റു​ക​ളും ന​ട​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഗ്രി​ക്ക​ൾ​ച്ച​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സ്റ്റാ​ഫ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക​ട​ർ ഡോ. ​ടി. പ​രം​ജ്യോ​തി ന്ധ​കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്ക് ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന റാ​ലി ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. വാ​ദ്യ​മേ​ള​ങ്ങ​ളും മ​യി​ലാ​ട്ടം, കും​ഭ​കു​ടം, ക​ര​കാ​ട്ടം, കാ​വ​ടി തു​ട​ങ്ങി​യ​വ​യും ഘോ​ഷ​യാ​ത്ര​ക്ക് ദൃ​ശ്യ മി​ക​വേ​കി. ജി​ല്ലാ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ഹ​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ യൂ​ണി​ഫോം ധാ​രി​ക​ളാ​യി ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ടൗ​ണ്‍ ചു​റ്റി ന​ട​ന്ന ഘോ​ഷ​യാ​ത്ര ക​ട്ട​പ്പ​ന മി​നി​സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ പി.​എ​ൻ. വി​ജ​യ​ൻ, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡം​ഗം എം. ​സു​കു​മാ​ര​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി, സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ഷേ​ർ​ലി, ജി​ല്ലാ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സു​രേ​ഷ് കു​മാ​ർ, ഇ​ടു​ക്കി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.