കാ​ട്ടു​പ​ന്നി കൃ​ഷി കു​ത്തി​മ​റി​ക്കു​ന്നു; ക​ർ​ഷ​ക​ർ ജീ​വ​നും​കൊ​ണ്ട് ഓ​ടു​ന്നു
Thursday, November 14, 2019 10:43 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ അ​ഞ്ചു യു​വാ​ക്ക​ൾ ചേ​ർ​ന്നി​റ​ക്കി​യ ക​പ്പ​ക്കൃഷി കാ​ട്ടു​പ​ന്നി​ക​ൾ കു​ത്തി​മ​റി​ച്ചു ന​ശി​പ്പി​ച്ചു. പ​ത്താം​മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ തോം​ബ്ര​യി​ൽ സോ​ജ​ൻ, എ​ന്നി​ക്കാ​ട്ടി​ൽ സു​ധീ​ഷ്, അ​യ്യ​പ്പ​ൻ​കു​ന്നേ​ൽ അ​പ്പു, മം​ഗ​ല​ത്ത് ബോ​ളി മാ​ത്യു, പ്രി​ൻ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു പ​ത്താം​മൈ​ൽ ദേ​വി​യാ​ർ കോ​ള​നി​യി​ൽ ക​പ്പ​ക്കൃഷി​യി​റ​ക്കി​യി​രു​ന്ന​ത്.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കി​യ​തു​ൾ​പ്പെ​ടെ വ​ലി​യ​തു​ക യു​വാ​ക്ക​ൾ ക​പ്പ​ക്കൃഷി​ക്കാ​യി ചെ​ല​വാ​ക്കി​യി​രു​ന്നു. ഏ​ഴു​മാ​സം മൂ​പ്പെ​ത്തി​യ ക​പ്പ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ 7000-ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി യു​വാ​ക്ക​ൾ പ​റ​ഞ്ഞു. ന​ഷ്ടം ക​ണ​ക്കാ​ക്കി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം. ക​പ്പ​കൃ​ഷി​യോ​ടു​ചേ​ർ​ന്നു ന​ട്ടി​രു​ന്ന അ​ന്പ​തോ​ളം ഏ​ത്ത​വാ​ഴ​ക​ളും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​ച്ചു.

അ​ന്പ​തി​ല​ധി​കം കാ​ട്ടു​പ​ന്നി​ക​ൾ പ​ത്താം​മൈ​ൽ, ദേ​വി​യാ​ർ കോ​ള​നി ഭാ​ഗ​ത്ത് വി​ഹാ​രം ന​ട​ത്തു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മു​ന്പ് കാ​ട്ടു​പ​ന്നി​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ല്യം രൂ​ക്ഷ​മാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം​മൂ​ലം ത​ന്നാ​ണ്ട് വി​ള​ക​ൾ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​കു​ടും​ബ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
.