സ്നേ​ഹ ഭ​വ​ന​ത്തി​നു ക​ല്ലി​ട്ടു
Wednesday, November 13, 2019 10:15 PM IST
എ​ഴു​കും​വ​യ​ൽ: ജെ​സി​ഐ നി​ർ​ധ​ന കു​ടും​ബ​ത്തി​നു നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക്ക് ക​ല്ലി​ട്ടു. എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ മാ​ത പ​ള്ളി വി​കാ​രി ഫ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.
ജെ​സി​ഐ എ​ഴു​കും​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി ത​യ്യി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജി​ജോ മ​ര​ങ്ങാ​ട്ട്, എ​സ്എ​ൻ​ഡി​പി യോ​ഗം കൗ​ന്തി ശാ​ഖ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ട്ടു​മാ​ക്ക​ൽ, കൗ​ന്തി പ​ള്ളി വി​കാ​രി ഫാ. ​ജി​യോ പോ​ൾ, ക​ണ്‍​വീ​ന​ർ സ​ജി ഒ​ഴു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ശി​ശു​ദി​നാ​ഘോ​ഷം

ക​ട്ട​പ്പ​ന: അ​പ്സ​ര ബാ​ല​വേ​ദി​യു​ടെ​യും വ​ള്ള​ക്ക​ട​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി, യു​പി. സ്കൂ​ൾ, വ​ള്ള​ക്ക​ട​വ് തൂ​ങ്കു​ഴി അ​ങ്ക​ണ​വാ​ടി​ക​ളു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10-ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ക്കും. ശി​ശു​ദി​ന​റാ​ലി, ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും.