ക​രി​ങ്കു​ന്നം വോ​ളി; ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെയ്തു
Tuesday, November 12, 2019 10:40 PM IST
ക​രി​ങ്കു​ന്നം: സിക്സസ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് സീ​നി​യ​ർ സൂ​പ്പ​ർ സോ​ണ്‍ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​ദ്യ ടി​ക്ക​റ്റ് ജീ​സ് വേ​ലം​കു​ന്നേ​ലി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ വി.​വി. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജു ന​ടു​പ്പ​റ​ന്പി​ൽ, എ.​എം. മ​ത്താ​യി, ബി​നോ​യി ജെ​യിം​സ് സു​ബി​ൽ, ജോ​യി ഇ​ല്ലി​ക്ക​പ​റ​ന്പി​ൽ, തോ​മ​സ്കു​ട്ടി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.