പി​ടി​വി​ടാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം
Tuesday, November 12, 2019 10:37 PM IST
രാ​ജ​കു​മാ​രി: തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന എ​ത്തു​ന്ന​തു​മൂ​ലം ബി ​ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി എ​ത്തി​യ കാ​ട്ടാ​ന എ​ട്ട​ര മ​ണി​ക്കൂ​ർ മേ​ഖ​ല​യെ ഭ​യ​പ്പാ​ടി​ലാ​ഴ്ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ എ​ത്തി​യ നാ​ല് കാ​ട്ടാ​ന​ക​ൾ ഇ​തു​വ​രെ​യും പ്ര​ദേ​ശ​ത്തു​നി​ന്നും പോ​കാ​തെ നി​ൽ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്.
തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന എ​ത്തു​ന്ന​തി​നാ​ൽ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. ഏ​ല​മ​ട​ക്ക​മു​ള്ള വി​ള​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.കു​ടും​ബ​ത്തി​ലു​ള്ള കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രെ രാ​ത്രി​യി​ൽ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി കു​ടും​ബ​നാ​ഥ​ൻ​മാ​ർ രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ചി​രു​ന്ന് ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും കാ​വ​ലി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന വ​ഴി​യി​ലൂ​ടെ​യെ​ല്ലാം കാ​ട്ടാ​ന​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​ക്കാ​നും ഭ​യ​പ്പെ​ടു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ.