കൃ​ഷി​യി​ട​ങ്ങ​ൾ താ​വ​ള​മാ​ക്കി മ​ദ്യ​പ​സം​ഘ​ങ്ങ​ൾ
Sunday, October 20, 2019 10:45 PM IST
രാ​ജാ​ക്കാ​ട്: മ​ദ്യ​പ സം​ഘ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ് രാ​ജാ​ക്കാ​ട്ടി​ലെ ക​ർ​ഷ​ക​ർ.​രാ​ജാ​ക്കാ​ട് ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​ന് സ​മീ​പ​ത്തു​ള്ള കൃ​ഷി​യി​ട​ങ്ങ​ൾ മ​ദ്യ​പാ​നി​ക​ൾ താ​വ​ള​മാ​ക്കി മാ​റ്റി​യ​തോ​ടെ കു​പ്പി​യും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് കൃ​ഷി പ​രി​പാ​ല​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
രാ​ജാ​ക്കാ​ട് ടൗ​ണി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലറ്റി​ന് സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ല്ലി​പ്പൊ​ട്ടി​ച്ചി​ടു​ന്ന​തും, വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യ ചി​ല്ലു കു​പ്പി​ക​ൾ കാ​ര​ണം കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.
ബി​വ​റേ​ജ​സി​ൽ നി​ന്നും മ​ദ്യം വാ​ങ്ങു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മ​ദ്യ​പാ​നി​ക​ൾ കു​പ്പി​യും വെ​ള്ള​വും വാ​ങ്ങി സ്വ​സ്ഥ​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​ന് ഇ​ടം ക​ണ്ടെ​ത്തു​ന്ന​ത് ഈ ​കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് മ​ദ്യ​പാ​ന​ത്തി​നു ശേ​ഷം ചി​ല്ലു​കു​പ്പി ത​ല്ലി​പ്പൊ​ട്ടി​ച്ചി​ട്ട് ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​വ​ർ പോ​കു​ന്ന​ത് ജ​ല​സേ​ച​ന​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്കും ഉ​പ​യോ​ഗ​ശേ​ഷം കു​പ്പി​ക​ളും മ​റ്റും ഉ​പേ​ക്ഷി​ക്കു​ക​യും ചി​ല്ല് കു​പ്പി​ക​ൾ പൊ​ട്ടി​ച്ചും ഇ​ട്ടി​രി​ക്കു​ക​യാ​ണ്.​ഇ​തു​മൂ​ലം തോ​ട് വൃ​ത്തി​യാ​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. കു​പ്പി​ക​ളും മ​റ്റും ത​ല്ലി​പ്പൊ​ട്ടി​ച്ചി​ടു​ന്ന​തി​നൊ​പ്പം കാ​ർ​ഷി​ക​വി​ള​ക​ളും മ​ദ്യ​പ​സം​ഘ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​വും ഞാ​യ​റാ​ഴ്ച​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​നും മ​ദ്യ​പ സം​ഘ​ങ്ങ​ളു​ടെ ശ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.