സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വീ​ടാ​ക്ര​മി​ച്ചു
Sunday, October 20, 2019 10:45 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ർ​ട്ടൂ​ണി​സ്റ്റ് സ​ജി​ദാ​സ് മോ​ഹ​ന്‍റെ വെ​ള്ള​യാം​കു​ടി​യി​ലെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വീ​ടി​നു നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​രു​ക​യും വീ​ടി​ന്‍റെ ടൈ​ൽ പൊ​ട്ടു​ക​യും ചെ​യ്തു. വ​ലി​യ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ലൈ​റ്റ് ഇ​ട്ട​തോ​ടെ ബൈ​ക്കി​ലെ​ത്തി​യ​വ​ർ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​യി. ക​ട്ട​പ്പ​ന എ​സ്ഐ പി.​ജെ. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശേ​ധി​ക്കു​ന്നു​ണ്ട്.