മ​റ​യൂ​രി​ൽ ച​ന്ദ​ന​ലോ​ബി വീ​ണ്ടും സ​ജീ​വം;​ അ​ന്വേ​ഷ​ണം പൂർണമായും നി​ല​ച്ചു
Sunday, October 20, 2019 10:45 PM IST
മ​റ​യൂ​ർ: ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ച​ന്ദ​നം ക​ട​ത്തി​യ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം നി​ല​ച്ച​തോ​ടെ ച​ന്ദ​ന​ലോ​ബി ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​റ​യൂ​രി​ൽ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. നാ​ച്ചി വ​യ​ൽ ച​ന്ദ​ന​ക്കാ​ടി​ലെ അ​ന്പ​ല​പ്പാ​റ ഭാ​ഗ​ത്ത് നി​ന്നും മു​ൻ​പ് വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​രു​ക​ൾ പി​ഴു​തു മാ​റ്റി​യ​ത് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​റ​യൂ​ർ ഡി​എ​ഫ്ഒ ബി.​ര​ഞ്ജി​ത്ത്, റെ​യ്ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ​ജെ.​ന​ര്യം പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണം മ​ല​പ്പു​റ​ത്തെ ഷൊ​ഹൈ​ബി​ലും തു​ട​ർ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് ചി​റ്റൂ​ർ ബൊ​മ്മ സ​മു​ദ്ര​ത്തി​ലു​മാ​ണ് ചെ​ന്നെ​ത്തി​യ​ത്. ബൊ​മ്മ സ​മു​ദ്ര​ത്തി​ലെ മ​ല​പ്പു​റം സ്വ​ദേ​ശി ഹ​സ്ക്ക​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ന​ധി​കൃ​ത ഫാ​ക്ട​റി​യി​ൽ നി​ന്നും 700 കി​ലോ​ഗ്രാം ച​ന്ദ​ന​വും ക​ണ്ടെ​ടു​ത്തു.
പ്ര​തി​ക​ളാ​യ ഹ​സ്ക്ക​ർ, ഷൊ​ഹൈ​ബ്, കൂ​ട്ടാ​ളി​ക​ൾ, മ​റ​യൂ​രി​ൽ ഇ​വ​ർ​ക്ക് ച​ന്ദ​നം ന​ല്കു​ന്ന​വ​ർ എ​ന്നി​വ​രെ പി​ടി​കൂ​ടി കൂ​ടു​ത​ൽ വ്യ​ക്തി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി കാ​ര്യ​ക്ഷ​മ​മാ​യ​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ.​ന​ര്യം പ​റ​ന്പി​ൽ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ.​നി​സാം തു​ട​ങ്ങി​യ​വ​രെ സ്ഥ​ലം മാ​റ്റി​യ​ത്. ഇ​തോ​ടെ​അ​ന്വേ​ഷ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ഹ​സ്ക്ക​റി​ന്‍റെ അ​ന​ധി​കൃ​ത ഫാ​ക്ട​റി​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ച​ന്ദ​ന​തൈ​ലം ദു​ബാ​യ് മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി വ​രു​ന്നു. ദു​ബാ​യി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ മ​റ​യൂ​ർ, നാ​ച്ചി വ​യ​ൽ, പ​യ​സ് ന​ഗ​ർ, വ​ണ്ണാ​ന്തു​റൈ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ നി​ന്നും സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ന്നും നി​ര​വ​ധി മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച സൂ​ച​ന​ക​ൾ പ്ര​കാ​രം പ​ഴ​യ ച​ന്ദ​ന​ലോ​ബി വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു എ​ന്ന​താ​ണ്. മ​റ​യൂ​രി​ൽ നി​യ​മി​ത​രാ​കു​ന്ന സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീസ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഒ​രു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നാ​ണ് ഇ​വി​ടെ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ഇ​വ​രു​ടെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് പ​ല​പ്പോ​ഴും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു.​മ​റ​യൂ​രി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന പ​ല​രും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റി പോ​കു​ന്നു. സ്ഥ​ലം മാ​റ്റ​ത്തി​ന് ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും വി​ടു​ത​ൽ ല​ഭി​ക്കാ​തെ ജീ​വ​ന​ക്കാ​രി​ൽ പ​ല​രും നി​രാ​ശ​യി​ലു​മാ​ണ്. ഇ​തും ച​ന്ദ​ന​കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും അ​ന്വേ​ഷ​ണം നി​ല​യ്ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.​ച​ന്ദ​ന​ലോ​ബി​യി​ലെ പ​ല പ്ര​മു​ഖ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി സൂ​ച​ന​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​മു​ണ്ട്.