ശാ​സ്ത്രീ​യ കു​ള​ന്പ് പ​രി​പാ​ല​ന ക്യാ​ന്പ് ന​ട​ത്തി
Sunday, October 20, 2019 10:45 PM IST
തൊ​ടു​പു​ഴ: ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക​ന്നു​കാ​ലി​ക​ളു​ടെ കു​ള​ന്പു സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മൃ​ഗ​ഡോ​ക്ട​ർ​മാ​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ശു​ക്ക​ളി​ലെ ശാ​സ്ത്രീ​യ കു​ള​ന്പു പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​ർ​ക്കാ​യി ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ൽ ക്യാ​ന്പ് ന​ട​ത്തി​യ​ത്. ഫാ​മു​ക​ളി​ലും തൊ​ഴു​ത്തു​ക​ളി​ലും വേ​ണ്ട​ത്ര വ്യാ​യാ​മം ല​ഭി​ക്കാ​ത്ത ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ് കു​ള​ന്പു​രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ലാ​യി ക​ണ്ടു വ​രു​ന്ന​തെ​ന്ന് ക്യാ​ന്പി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​നി​ഷാ​ന്ത് എം.​പ്ര​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സാ​ജു ജോ​സ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ.​ജ​യ്സ​ണ്‍ ജോ​ർ​ജ്, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ജി​ജി മോ​ൻ ജോ​സ​ഫ്, ഡോ. ​അ​നീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.