നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ ഒ​റ്റ​മു​റി ഫോ​റ​സ്റ്റ് ഓ​ഫീ​സ്
Saturday, October 19, 2019 10:48 PM IST
നെ​ടു​ങ്ക​ണ്ടം: ഒ​റ്റ​മു​റി കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ടു​ന്പ​ൻ​ചോ​ല ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. നി​ന്നു​തി​രി​യാ​ൻ​പോ​ലും ഇ​ട​യി​ല്ലാ​ത്ത ഒ​റ്റ​മു​റി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഫോ​റ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഉ​ടു​ന്പ​ൻ​ചോ​ല കേ​ന്ദ്ര​മാ​യി 1992 ലാ​ണ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. താ​ൽ​ക്കാ​ലി​ക​മാ​യി വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച​ത് ഇ​പ്പോ​ഴും അ​തേ​പ​ടി തു​ട​രു​ക​യാ​ണ്. ഒ​രു ഫോ​റ​സ്റ്റ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വ​ന​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നി​ര​വ​ധി കേ​സു​ക​ളും ഇ​വി​ടെ ഉ​ണ്ടാ​കാ​റു​ണ്ട്.

ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും ഒ​രു​മു​റി മാ​ത്ര​മാ​ണു​ള്ള​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്പോ​ൾ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തും രേ​ഖ​ക​ൾ ത​യാ​റാ​ക്കു​ന്ന​തും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഈ ​വി​ശ്ര​മ​മു​റി​യി​ൽ ത​ന്നെ​യാ​ണ്. ഓ​ഫീ​സി​നു​ള്ളി​ലെ സ്ഥ​ല​പ​രി​മി​തി​മൂ​ലം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ ന​ട്ടം​തി​രി​യു​ന്പോ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളോ മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഇ​ല്ല.
നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ച​തു​പ്പു​നി​റ​ഞ്ഞ സ്ഥ​ല​ത്താ​യ​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്പോ​ൾ ഓ​ഫീ​സി​നു​ള്ളി​ലും വി​ശ്ര​മ മു​റി​യി​ലും വെ​ള്ള​വും ചെ​ളി​യും ക​യാ​റാ​റു​ണ്ട്. ഇ​തു​മൂ​ലം കേ​സ് രേ​ഖ​ക​ളും മ​റ്റും സൂ​ക്ഷി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​റു​ണ്ട്.

ഉ​ടു​ന്പ​ൻ​ചോ​ല വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി റ​വ​ന്യൂ വ​കു​പ്പ് 15 സെ​ന്‍റ് സ്ഥ​ലം വ​നം​വ​കു​പ്പി​ന് അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും​ത​ന്നെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.