കെ​ണി​യൊ​രു​ക്കി റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ
Saturday, October 19, 2019 10:48 PM IST
പീ​രു​മേ​ട്: ഏ​ല​പ്പാ​റ​യി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി റോ​ഡി​ലെ വ​ൻ​ഗ​ർ​ത്തം. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പാ​ത പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഓ​ട​ക​ൾ അ​ട​ഞ്ഞ​തും ടാ​റിം​ഗി​ന് നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​ണ് പാ​ത ത​ക​രാ​ൻ കാ​ര​ണം.

ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കേ​റി​യ ഭാ​ഗ​മാ​യ​തി​നാ​ൽ കു​ഴി​ക​ൾ പ​ല​പ്പോ​ഴും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഗ​ർ​ത്ത​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​മ​ധ്യ​ത്തി​ലെ ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സ്ഥ​ല​ത്തെ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ക​ൾ താ​ൽ​കാ​ലി​ക​മാ​യി ക​ല്ലു​പ​യോ​ഗി​ച്ച് അ​ട​ച്ചെ​ങ്കി​ലും വീ​ണ്ടും വ​ലി​യ ഗ​ർ​ത്ത​ങ്ങ​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.